വാർത്തകളും വിവരങ്ങളും
പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G) പഞ്ചായത്ത് തല ഗ്രാമസഭ
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ 07/07/2026 തീയതിയിൽ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G) പദ്ധതിയുടെ പഞ്ചായത്ത് തല ഗ്രാമസഭ നടത്തി. ബഹു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.അനീഷ് വരിക്കണ്ണാമല ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ബഹു.കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.റ്റി.കെ രാമചന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ഗുണഭോക്തൃ പട്ടിക പരിശോധിക്കുകയും, ലഭിച്ച പരാതികളും ആക്ഷേപങ്ങളും പരിഗണിക്കുകയും ചെയ്തു. ഗ്രാമസഭയുടെ അഭിപ്രായപ്രകാരം അർഹരാണെന്ന് കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിച്ച് തുടർനടപടികൾക്കായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കാൻ ഗ്രാമസഭ ഏകകണ്ഠമായി തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു.