This website is under construction. The content here is incomplete.
പൗരാവകാശരേഖ

പൗരന്മാര്‍ക്ക് കൃത്യമായ സമയത്ത് മികച്ച സേവനം നല്‍കുക എന്നതാണ് ഒരു ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന കര്‍ത്തവ്യം. ഓരോ പഞ്ചായത്തും, നിര്‍ണ്ണയിക്കപ്പെട്ട രീതിയില്‍ പൗരന്മാര്‍ക്ക് പഞ്ചായത്ത് ലഭ്യമാക്കുന്ന വിവിധ ഇനം സേവനങ്ങളേയും അവയുടെ വ്യവസ്ഥകളേയും അവ ലഭ്യമാക്കുന്ന സമയപരിധിയേയും സംബന്ധിച്ച് ഒരു രൂപരേഖ തയ്യാറാക്കി പൗരാവകാശരേഖ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തണമെന്നും വര്‍ഷത്തിലൊരിക്കല്‍ പുതുക്കുകയും കാലാനുസൃതമാക്കുകയും ചെയ്യണമെന്നും പഞ്ചായത്ത് രാജ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിയതമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനും പഞ്ചായത്ത് ഓഫീസിനെ ജനകേന്ദ്രീകൃതമാക്കി സേവന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പഞ്ചായത്ത് രാജ് നിയമത്തിലും, ചട്ടങ്ങളിലും സേവനാവകാശ നിയമത്തിലും നിഷ്കര്‍ഷിക്കുന്ന സമയപരിധിയിലും സേവനങ്ങളും അവയുടെ വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ പുതുക്കിയ പൗരാവകാശരേഖ  ജനസമക്ഷം വിനയ പൂര്‍വ്വം സമര്‍പ്പിക്കുന്നു.

  • പൗരാവകാശ രേഖ 2024