പൗരാവകാശരേഖ
പൗരാവകാശരേഖ
പൗരന്മാർക്ക് കൃത്യമായ സമയത്ത് മികച്ച സേവനം നൽകുക എന്നതാണ് ഒരു ഗ്രാമപഞ്ചായത്തിൻ്റെ പ്രധാന കർത്തവ്യം. ഓരോ പഞ്ചായത്തും, നിർണ്ണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് പഞ്ചായത്ത് ലഭ്യമാക്കുന്ന വിവിധ ഇനം സേവനങ്ങളേയും അവയുടെ വ്യവസ്ഥകളേയും അവ ലഭ്യമാക്കുന്ന സമയപരിധിയേയും സംബന്ധിച്ച് ഒരു രൂപരേഖ തയ്യാറാക്കി പൗരാവകാശരേഖ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തണമെന്നും വർഷത്തിലൊരിക്കൽ പുതുക്കുകയും കാലാനുസൃതമാക്കുകയും ചെയ്യണമെന്നും പഞ്ചായത്ത് രാജ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.
ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിയതമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും പഞ്ചായത്ത് ഓഫീസിനെ ജനകേന്ദ്രീകൃതമാക്കി സേവന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പഞ്ചായത്ത് രാജ് നിയമത്തിലും, ചട്ടങ്ങളിലും സേവനാവകാശ നിയമത്തിലും നിഷ്കർഷിക്കുന്ന സമയപരിധിയിലും സേവനങ്ങളും അവയുടെ വ്യവസ്ഥകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ പൗരാവകാശരേഖ ജനസമക്ഷം വിനയപൂർവ്വം സമർപ്പിക്കുന്നു.